Posts

School internship day 30

സ്കൂൾ ദിന കുറിപ്പ്  .    രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45ന് വിദ്യാലയത്തിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.       10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡും,  രണ്ട് 50 മുതൽ 3 30 വരെയുള്ള ഏഴാമത്തെ പിരീഡും ഇന്ന് എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നു.       ആദ്യത്തെ പിരീഡ് കുട്ടികൾക്ക് തിരുത്തിയ ഉത്തരപേപ്പറുകൾ നൽകുകയും,  കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.   ഏഴാമത്തെ പിരീഡ് കുട്ടികൾക്ക് മധുരം നൽകുകയും,  ഫീഡ്ബാക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു.   ദേശീയ ഗാനത്തിന് ശേഷം   എച്ച് എമ്മിനെയും പ്രിൻസിപ്പലിനെയും കണ്ടു യാത്ര പറയുന്നതിനായി ഓഫീസിലേക്ക് പോയി.   അതിനുശേഷം വിദ്യാലയത്തിൽ നിന്നും ഇറങ്ങി.       ഒരു അധ്യാപിക എന്ന നിലയിൽ മികച്ച കുറേ അനുഭവങ്ങൾ നൽകിയ വിദ്യാലയമാണ് ഇത്.

School internship day 29

സ്കൂൾ ദിന കുറിപ്പ്        രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 29 ആമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.       10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡ് ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 36 കുട്ടികൾ ഉണ്ടായിരുന്നു.      ഇന്ന് കുട്ടികൾക്ക് സിദ്ധിശോദക പരീക്ഷ നടത്തി.   25 മാർക്കിന്റെ പരീക്ഷ എഴുതുന്നതിനായി കുട്ടികൾക്ക് 45 മിനിറ്റ് സമയമാണ് നൽകിയത്.   കൃത്യം 11:00 മണിക്ക് തന്നെ പരീക്ഷ അവസാനിച്ചു.   ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയി കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

School internship day 28

സ്കൂൾ ദിന കുറിപ്പ്       രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 28-ാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.       ഒന്ന് 15 മുതൽ 2 മണി വരെയുള്ള അഞ്ചാമത്തെ പിരീഡ് ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 38 കുട്ടികൾ ഉണ്ടായിരുന്നു.      ഇന്ന് ആശയ സംവാദന മാതൃക ഉപയോഗിച്ച് കുട്ടികളെ ചിഹ്നങ്ങൾ തിരിച്ചറിയാൻ പഠിപ്പിക്കുകയായിരുന്നു.   മുപ്പതാമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്.   വിദ്യാർത്ഥി പങ്കാളിത്തത്തോടെ നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു.        ക്ലാസിനു ശേഷമുള്ള സമയം പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

School internship day 27

സ്കൂൾ ദിന കുറിപ്പ്      രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 27 മത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.      ഇന്ന് വിദ്യാലയത്തിൽ പരിപാടിയായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ് എടുക്കാൻ സാധിച്ചില്ല.   സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനവും,   എസ്എസ്എൽസി പ്ലസ് ടു തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഇന്ന് പ്രധാനമായി നടന്നു.      ഇന്ന് പരിപാടിയിൽ പങ്കെടുക്കുകയും,  ശേഷമുള്ള സമയം പഠനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു.   മൂന്നരയ്ക്ക് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയി കഴിഞ്ഞ  വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

School internship Day 26

സ്കൂൾ ദിന കുറിപ്പ്        രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയാറാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   11 55 മുതൽ 12 35 വരെയുള്ള നാലാമത്തെ പിരീഡ് ആയിരുന്നു ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു.      പഠന ശ്രേണി മാതൃക ഉപയോഗിച്ച് ഭാഷ സവിശേഷതയായ അനുപ്രയോഗം കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഇന്ന്.   29 ആമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്.   കുട്ടികളുടെ പങ്കാളിത്തത്തോടെ നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു.   ക്ലാസിനു ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

School internship day 25

സ്കൂൾ ദിന കുറിപ്പ്   രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന്.    രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു.       ഇന്ന് മോഡൽ ലെസ്സൺ പ്ലാൻ ആണ് പഠിപ്പിച്ചത്.   സ്മാരകം എന്ന കവിതയെ അർത്ഥപൂർണ്ണ വാചിക മാതൃകയിലൂടെ പഠിപ്പിക്കുകയായിരുന്നു.   ഇരുപത്തിയെട്ടാമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്.   വിദ്യാർത്ഥി പങ്കാളിത്തത്തോടെ നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു.   ക്ലാസിനു ശേഷമുള്ള സമയം പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

School internship day 24

സ്കൂൾ ദിന കുറിപ്പ് .     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 24-മത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.       10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 37 കുട്ടികൾ ഉണ്ടായിരുന്നു.   ഇരുപത്തിയേഴാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്.   പാഠസൂത്രണ രേഖ പിന്തുടർന്ന് നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു.   ക്ലാസ്സിൽ ഉടനീളം മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.   ക്ലാസ് കഴിഞ്ഞതിനുശേഷം ഉള്ള സമയം എന്റെ പഠനപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്ന് 30ന് ദേശീയഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോകനം   പാഠസൂത്രണം     പുളിമാവ് വെട്ടി എന്ന പാഠത്തിന്റെ അവസാന ഭാഗമാണ് ഇരുപത്തിയേഴാമത്തെ പാഠസൂത്രണ രേഖ.   പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,  പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.