School internship day 25

സ്കൂൾ ദിന കുറിപ്പ് 

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന്.  
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
 10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു. 
     ഇന്ന് മോഡൽ ലെസ്സൺ പ്ലാൻ ആണ് പഠിപ്പിച്ചത്. 
 സ്മാരകം എന്ന കവിതയെ അർത്ഥപൂർണ്ണ വാചിക മാതൃകയിലൂടെ പഠിപ്പിക്കുകയായിരുന്നു. 
 ഇരുപത്തിയെട്ടാമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്. 
 വിദ്യാർത്ഥി പങ്കാളിത്തത്തോടെ നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു. 
 ക്ലാസിനു ശേഷമുള്ള സമയം പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 24

അധ്യാപക പരിശീലനം പതിനൊന്നാം ദിവസം

School internship day 29