School internship day 30
സ്കൂൾ ദിന കുറിപ്പ്
. രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്.
രാവിലെ 8:45ന് വിദ്യാലയത്തിൽ എത്തി.
പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.
10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡും,
രണ്ട് 50 മുതൽ 3 30 വരെയുള്ള ഏഴാമത്തെ പിരീഡും ഇന്ന് എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നു.
ആദ്യത്തെ പിരീഡ് കുട്ടികൾക്ക് തിരുത്തിയ ഉത്തരപേപ്പറുകൾ നൽകുകയും,
കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ഏഴാമത്തെ പിരീഡ് കുട്ടികൾക്ക് മധുരം നൽകുകയും,
ഫീഡ്ബാക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു.
ദേശീയ ഗാനത്തിന് ശേഷം
എച്ച് എമ്മിനെയും പ്രിൻസിപ്പലിനെയും കണ്ടു യാത്ര പറയുന്നതിനായി ഓഫീസിലേക്ക് പോയി.
അതിനുശേഷം വിദ്യാലയത്തിൽ നിന്നും ഇറങ്ങി.
ഒരു അധ്യാപിക എന്ന നിലയിൽ മികച്ച കുറേ അനുഭവങ്ങൾ നൽകിയ വിദ്യാലയമാണ് ഇത്.
Comments
Post a Comment