School internship day 28

സ്കൂൾ ദിന കുറിപ്പ് 

     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 28-ാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
     ഒന്ന് 15 മുതൽ 2 മണി വരെയുള്ള അഞ്ചാമത്തെ പിരീഡ് ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 38 കുട്ടികൾ ഉണ്ടായിരുന്നു. 
    ഇന്ന് ആശയ സംവാദന മാതൃക ഉപയോഗിച്ച് കുട്ടികളെ ചിഹ്നങ്ങൾ തിരിച്ചറിയാൻ പഠിപ്പിക്കുകയായിരുന്നു. 
 മുപ്പതാമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്. 
 വിദ്യാർത്ഥി പങ്കാളിത്തത്തോടെ നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു. 
      ക്ലാസിനു ശേഷമുള്ള സമയം പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 24

School internship day 25