School internship day 3

സ്കൂൾ ദിന കുറിപ്പ്

     ഇന്ന് വെള്ളിയാഴ്ച രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ദിവസമായിരുന്നു. 
 രാവിലെ 8:45ന് വിദ്യാലയത്തിൽ എത്തി. 
 എന്നും ഉള്ളതുപോലെ ഒൻപതരയ്ക്ക് ഈശ്വര പ്രാർത്ഥനയും ഉണ്ടായിരുന്നു. 
 ഇന്ന് എനിക്ക് മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. 
 11 10 മുതൽ 11 55 വരെ ആയിരുന്നു മൂന്നാമത്തെ പിരീഡ്. 
 പഠിപ്പിക്കുന്നതിനായി ഞാൻ 9 യു ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു. 
 മൂന്നാമത്തെ പാഠാസൂത്രണ രേഖയും മുൻനിർത്തിയാണ് ഇന്ന് ക്ലാസ് എടുത്തത്. 
 പാടാസൂത്രണ രേഖ നന്നായി പിന്തുടരാൻ സാധിച്ചു. 
 അമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു പാഠസൂത്രണ രേഖ. 
 കുട്ടികളെല്ലാം ക്ലാസ്സിൽ ശ്രദ്ധിക്കാളായിരുന്നു. 
 രണ്ട് പഠനോപകരണങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. 
നൽകിയ രണ്ട് പഠന പ്രവർത്തനങ്ങളിലും, ക്ലാസിലുടനീളവും മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു. 
 ഇന്ന് നന്നായിത്തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. 
     ക്ലാസിന് ശേഷമുള്ള സമയം പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 ദേശീയ ഗാനത്തിനുശേഷം ഏതാണ്ട് 3 50 ഓടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

 പാഠസൂത്രണം

     അമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു മൂന്നാമത്തെ പാഠസൂത്രണ രേഖ. 
 പാഠഭാഗത്തിന് അനുയോജ്യമായ രണ്ട് പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 
 പഠിപ്പിക്കുന്ന പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ട് പഠന പ്രവർത്തനങ്ങൾ പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28