School internship day 22

സ്കൂൾ ദിന കുറിപ്പ് 

     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ക്ലാസുകൾ ആരംഭിച്ചു. 
 10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡും,
 രണ്ട് 50 മുതൽ 3 30 വരെയുള്ള ഏഴാമത്തെ പിരീഡും ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നു. 
     ഇരുപത്തിയഞ്ചാമത്തെയും ഇരുപത്തിയാറാമത്തെയും പാഠസൂത്രണ രേഖകളെ മുൻനിർത്തിയാണ് ഇന്ന് ക്ലാസ് എടുത്തത്. 
 വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു. 
 മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. 
     മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

      പാഠസൂത്രണം

    പുളിമാവ് വെട്ടി എന്ന കവിതയെയും അതിന്റെ രചയിതാവായ ഇടശ്ശേരി ഗോവിന്ദൻ നായരെയും പരിചയപ്പെടുത്തുന്ന ഭാഗമായിരുന്നു 25മത്തെ പാഠസൂത്രണ രേഖ. 
 പുളിമാവ് വെട്ടി എന്ന കവിതയുടെ ആദ്യഭാഗം ഉൾപ്പെടുന്ന പാഠസൂത്രണ രേഖയാണ് ഇരുപത്തിയാറാമത്തേത്.
പാഠഭാഗങ്ങൾക്ക് അനുയോജ്യമായ പഠനോപകരണങ്ങളും,
 പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളുമാണ് പാഠസൂത്രണ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നത്.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28