School internship Day 21

സ്കൂൾ ദിന കുറിപ്പ് 

    രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8 45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
 ഇന്ന് 11 10 മുതൽ 11 55 വരെയുള്ള മൂന്നാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 37 കുട്ടികൾ ഉണ്ടായിരുന്നു. 
 24-മത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്. 
 ക്ലാസ്സിൽ ഉടനീളം വിദ്യാർഥി പങ്കാളിത്തം ഉണ്ടായിരുന്നു.  
 മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. 
 11 55 ന് ക്ലാസ് അവസാനിച്ചു. 
     ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

 പാഠസൂത്രണം

 ആന ഡോക്ടർ എന്ന പാഠഭാഗത്തിന്റെ അവസാന ഭാഗമായിരുന്നു ഇരുപത്തിനാലാമത്തെ പാഠാസൂത്രണ രേഖ. 
 പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,
 പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളുമാണ് പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നത്.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28