School internship day 18

സ്കൂൾ ദിന കുറിപ്പ് 

     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.  
 ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
    10 15 മുതൽ 11 മണി വരെയാണ് രണ്ടാമത്തെ പിരീഡ്. 
 പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു. 
 പത്തൊമ്പതാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്. 
 മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു. 
 മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ പഠിപ്പിക്കാൻ സാധിച്ചു. 
 11 മണിക്ക് ക്ലാസ് അവസാനിച്ചു. 
 ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞു നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

 പാഠസൂത്രണം 

    കേരളപാഠാവലിയിലെ ഭൂമിയാകുന്നു നാം എന്ന രണ്ടാമത്തെ ഏകകത്തിന്റെ പ്രവേശകമായിരുന്നു പത്തൊമ്പതാമത്തെ പാഠസൂത്രണ രേഖ. 
 പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,
 പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28