School internship day 16

സ്കൂൾ ദിന കുറിപ്പ് 

        രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:50 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
       ഇന്ന് മൂന്നാമത്തെ പിരീഡായിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 11 10 മുതൽ 11 55 വരെയാണ് മൂന്നാമത്തെ പിരീഡ്. 
 പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 34 കുട്ടികൾ ഉണ്ടായിരുന്നു. 
 പതിനേഴാമത്തെ പാഠസൂത്രണ രേഖയും മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്. 
 മുന്നൊരുക്കം നടത്തിയത് പോലെ നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു. 
 11 55 ന് പീരിഡ് അവസാനിച്ചു. 
 ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്ന് 30ന് ദേശീയഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

 പാഠസൂത്രണം

     ശാന്തി നികേതനം എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് പതിനേഴാമത്തെ പാഠസൂത്രണ രേഖ. 
 പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,
 പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28