School internship day 13

സ്കൂൾ ദിന കുറിപ്പ് 

.     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി. 
 പതിവുപോലെ ഈശ്വര പ്രാർത്ഥനയ്ക്കും, പ്രതിജ്ഞക്കും ശേഷം ക്ലാസുകൾ ആരംഭിച്ചു. 
 രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
      10 15 മുതൽ 11 മണിവരെയാണ് രണ്ടാമത്തെ പിരീഡ്. 
 പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 34 കുട്ടികൾ ഉണ്ടായിരുന്നു. 
 പതിമൂന്നാമത്തെ പാഠസൂത്രണരേഖ പിന്തുടർന്നാണ് പഠിപ്പിച്ചത്. 
 ക്ലാസിലൂടനീളം വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു. 
 മുന്നൊരുക്കം നടത്തിയത് പോലെ തന്നെ നന്നായി പഠിപ്പിക്കാൻ സാധിച്ചു. 
 11മണിക്ക് ക്ലാസ് അവസാനിച്ചു. 
 ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയഗാനത്തിനു ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞു വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

    എസ് കെ പൊറ്റക്കാട്ടിനെയും ശാന്തിനികേതനം എന്ന പാഠഭാഗത്തെയും പരിചയപ്പെടുത്തുകയായിരുന്നു പതിമൂന്നാമത്തെ പാഠാസൂത്രണരേഖ. 
 പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,
 പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28