School internship day 11

സ്കൂൾ ദിന കുറിപ്പ് 

     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോഴാണ് സ്കൂളിൽ എത്തിയത്. 
 9 30 ന് ഈശ്വര പ്രാർത്ഥനയ്ക്കും പ്രതിജ്ഞയും ശേഷം ക്ലാസ്സുകൾ ആരംഭിച്ചു. 
 ഇന്ന് എനിക്ക് രണ്ട് പിരീഡ് പഠിപ്പിക്കാൻ ഉണ്ടായിരുന്നു. 
 10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡും,
 രണ്ട് അൻപതു മുതൽ 3 30 വരെയുള്ള അവസാനത്തെ പിരീഡും. 
 പത്താമത്തെയും പതിനൊന്നാമത്തെയും പാഠസൂത്രണ രേഖകൾ പിന്തുടർന്നാണ് ഇന്ന് പഠിപ്പിച്ചത്. 
    രണ്ടാമത്തെ പിരീഡ് കുട്ടികളുടെ മികച്ച പങ്കാളിത്തം ക്ലാസിൽ ഉടനീളം ഉണ്ടായിരുന്നു. 
 ഏഴാമത്തെ പിരീഡ് കുട്ടികൾ കുറച്ച് അലസരായാണ് ക്ലാസിലിരുന്നത്. 
 എന്നിരുന്നാലും പാഠസൂത്രണ രേഖ പിന്തുടർന്ന് കൃത്യമായി ക്ലാസ് എടുക്കാൻ എനിക്ക് സാധിച്ചു. 
    മൂന്നരയ്ക്ക് ദേശീയ ഗാനത്തിനു ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞു നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി. 

 ക്ലാസ് അവലോഹനം 

 പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പാഠസൂത്രണ രേഖകൾ ആയിരുന്നു പതിനൊന്നും പന്ത്രണ്ടും. 
 പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങൾ ആയിരുന്നു രണ്ട് പാഠസൂത്രണ രേഖകളിലും ഉൾക്കൊള്ളിച്ചിരുന്നത്. 
 കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ട് പഠന പ്രവർത്തനങ്ങളും പാഠസൂത്രണ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

School internship day 24

School internship day 28

School internship day 29