School internship day 10

സ്കൂൾ ദിന കുറിപ്പ്

     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പത്താമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
 ഇന്ന് രണ്ടാമത്തെ പിരീഡ് ആണ് എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.
 10 15 മുതൽ 11 മണി വരെയാണ് രണ്ടാമത്തെ പിരീഡ്. 
 പഠിപ്പിക്കുന്നതിനായി ഞാൻ 9 യു ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികളാണ് ഉണ്ടായിരുന്നത്. 
 ഒമ്പതാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്. 
 ക്ലാസ്സിൽ ഉടനീളവും പഠനപ്രവർത്തനങ്ങളിലും മികച്ച വിദ്യാർഥി പങ്കാളിത്തം ഉണ്ടായിരുന്നു. 
 നന്നായി തന്നെ ക്ലാസ് കൈകാര്യം ചെയ്യാനും പാഠഭാഗത്തിന്റെ ആശയം കൃത്യമായി കുട്ടികളിലേക്ക് എത്തിക്കാനും എനിക്ക് സാധിച്ചു. 
 11മണിക്ക് ക്ലാസ് അവസാനിച്ചു. 
 തുടർന്നുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.  
     മൂന്നു മുപ്പതിന് ദേശീയഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 24

School internship day 28

School internship day 29