School internship day 6
സ്കൂൾ ദിനക്കുറിപ്പ്
അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ദിവസമായിരുന്നു ഇന്ന്.
രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തുകയും ഓഫീസിൽ പോയി സൈൻ ചെയ്യുകയും ചെയ്തു.
ഇന്ന് ജൂൺ 19 വായനാദിനം ആയതുകൊണ്ട് തന്നെ രാവിലെ മുതൽ വിദ്യാലയത്തിൽ വായനാദിന ആഘോഷ പരിപാടി ഉണ്ടായിരുന്നു.
ഒമ്പതാം ക്ലാസിലെ കുട്ടികളെയും പത്താം ക്ലാസിലെ കുട്ടികളെയുമാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചത്.
അതുകൊണ്ടുതന്നെ ഇന്ന് എന്റെ ക്ലാസിനേ പഠിപ്പിക്കാൻ എനിക്ക് സാധിച്ചില്ല.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു വിദ്യാലയത്തിലെ വായനാദിന ആഘോഷ ഉദ്ഘാടന പരിപാടി.
പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള മഹത് വ്യക്തികൾ പങ്കെടുത്തു.
ഇന്ന് അവസാനത്തെ പിരീഡ് ഞാൻ 9 യൂ ക്ലാസിൽ പോയി അമ്മ എന്ന പാഠഭാഗത്തിന്റെ നോട്ട് കുട്ടികൾക്ക് കൊടുത്തു.
എന്നത്തേയും പോലെ മൂന്നരയ്ക്ക് ദേശീയ ഗാനത്തിന് ശേഷം ഓഫീസിൽ പോയി സൈൻ ചെയ്തതിനെത്തുടർന്ന് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.
ഇന്നത്തെ ദിവസം ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നൽകിയ ഒന്നായിരുന്നു.
Comments
Post a Comment