School internship day 4
സ്കൂൾ ദിന കുറിപ്പ്
ഇന്ന് ശനിയാഴ്ച അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ദിവസമായിരുന്നു.
8:45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി.
പതിവുപോലെ രാവിലെ 9 30ന് ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും കഴിഞ്ഞ് ക്ലാസ്സുകൾ ആരംഭിച്ചു.
ഇന്ന് തിങ്കളാഴ്ചത്തെ ടൈംടേബിൾ അനുസരിച്ചാണ് ക്ലാസ് ഉണ്ടായിരുന്നത്.
എനിക്ക് ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നത് അഞ്ചാമത്തെ പിരീഡ് ആയിരുന്നു.
ഒന്ന് 15 മുതൽ 2 മണി വരെയാണ് അഞ്ചാമത്തെ പിരീഡ്.
പഠിപ്പിക്കുന്നതിനായി ഞാൻ 9 യു ക്ലാസിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആയതുകൊണ്ട് തന്നെ കുട്ടികൾ കുറച്ച് അലസരായി കാണപ്പെട്ടു.
അതുകൊണ്ടുതന്നെ അവരെ ആദ്യത്തെ അഞ്ച് മിനിറ്റ് കുറച്ച് ഗെയിം ഒക്കെ കളിപ്പിച്ച് പഠന സന്നദ്ധരാക്കി മാറ്റി.
അതിനുശേഷം ആണ് പഠിപ്പിച്ചു തുടങ്ങിയത്.
നാലാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ക്ലാസ് എടുത്തത്.
രണ്ട് പഠനോപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ട് പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി.
ക്ലാസ്സിൽ ഉടനീളം കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
നന്നായി പഠിപ്പിക്കാനും ഉദ്ദേശിച്ച ആശയം കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.
രണ്ടുമണിക്ക് തന്നെ അഞ്ചാമത്തെ പിരീഡ് അവസാനിച്ചു.
മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനു ശേഷം,
കുട്ടികളെല്ലാം പോയിക്കഴിഞ്ഞ്,
ഓഫീസിൽ പോയി സൈൻ ചെയ്തതിനെ തുടർന്ന് നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.
ക്ലാസ് അവലോഹനം
പാഠസൂത്രണം
നാലാമത്തെ പാഠസൂത്രണ രേഖ അമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു.
പാഠഭാഗത്തിന് അനുയോജ്യമായ രണ്ട് പഠനോപകരണങ്ങൾ പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ട് പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരുന്നു.
Comments
Post a Comment