school internship day 20
സ്കൂൾ ദിന കുറിപ്പ്
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപതാമത്തെ ദിവസമായിരുന്നു ഇന്ന്.
രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.
പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.
നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.
11 55 മുതൽ 12 35 വരെ ആയിരുന്നു നാലാമത്തെ പിരീഡ്.
പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 36 കുട്ടികൾ ഉണ്ടായിരുന്നു.
23 ആമത്തെ പാഠാസൂത്രണ രേഖയെ മുൻനിർത്തിയാണ് ക്ലാസ് എടുത്തത്.
മുന്നൊരുക്കം നടത്തിയത് പോലെ തന്നെ നന്നായി പഠിപ്പിക്കാൻ സാധിച്ചു.
വിദ്യാർത്ഥി പങ്കാളിത്തം ശരാശരി ആയിരുന്നു.
12 35 ന് ക്ലാസ് അവസാനിച്ചു.
ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
3 30ന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.
ക്ലാസ് അവലോകനം
പാഠസൂത്രണം
ആന ഡോക്ടർ എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ഇരുപത്തിമൂന്നാമത്തെ പാഠാസൂത്രണ രേഖ.
പാഠഭാഗത്തിന് അനുയോജ്യമായ പഠനോപകരണങ്ങളും,
പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളും പാഠസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.
Comments
Post a Comment