4th semester internship day 2
രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്.
8 45 ഓടുകൂടി സ്കൂളിൽ എത്തിച്ചേർന്നു.
ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.
9 യു ആണ് എന്റെ ക്ലാസ് ക്ലാസ്സിൽ 39 കുട്ടികളുണ്ട്.
രണ്ടാമത്തെ പാഠസൂത്രണ രേഖയും മുൻനിർത്തി ഇന്ന് ക്ലാസ് എടുത്തു.
മാധവിക്കുട്ടിയുടെ അമ്മ എന്ന ചെറുകഥയിലെ ആദ്യഭാഗം കുട്ടികൾക്ക് പഠിപ്പിച്ചു നൽകി.
രണ്ട് പഠന പ്രവർത്തനങ്ങൾ നൽകി കുട്ടികൾക്ക്.
കുട്ടികൾ ഇന്നലത്തെക്കാൾ കുറച്ച് ബഹളമായിരുന്നു എന്നാലും നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു.
11 55 മുതൽ 12 35 വരെ ആയിരുന്നു ഈ പിരീഡിന്റെ ദൈർഘ്യം.
ക്ലാസ് കഴിഞ്ഞ് വന്ന് ചോറ് കഴിച്ച ശേഷം,
ഞാനും ആതിരയും കൂടി 8 എസിൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ് എടുക്കാൻ പോയി.
ജനറൽനോളജും കുസൃതി ചോദ്യങ്ങളുമായി കുട്ടികളെ എന്റർടൈൻമെന്റ് ചെയ്യിപ്പിച്ചു കൊണ്ട് ആ ഒരു പിരീഡ് രസകരമായി അവസാനിച്ചു.
ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു മൂന്നരയ്ക്ക് ദേശീയ ഗാനത്തിന് ശേഷം ഏതാണ്ട് നാലുമണിയോടെ സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment