സ്കൂൾ ദിനക്കുറിപ്പ് രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന്. 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 11 55 മുതൽ 12 35 വരെയാണ് നാലാമത്തെ പിരീഡ്. പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു. പതിനാറാമത്തെ പാഠസൂത്രണ രേഖ പിന്തുടർന്നാണ് ക്ലാസ് എടുത്തത്. നന്നായിത്തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ എനിക്ക് സാധിച്ചു. 12 35ന് ക്ലാസ് അവസാനിച്ചു. . തുടർന്നുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചത്. മൂന്ന് മുപ്പതിന് ദേശീയ ഗാനത്തിനുശേഷം വിദ്യാലയത്തിൽ നിന്നും ഇറങ്ങി. ക്ലാസ് അവലോഹനം പാഠസൂത്രണം ശാന്തിനികേതനം എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു പതിനാറാമത്തെ പാഠാസൂത്രണ രേഖ. പാഠഭാഗത്തിന് അനുയോജ്യമാ...
സ്കൂൾ ദിന കുറിപ്പ് രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. രാവിലെ 8:45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി. പതിവുപോലെ 9 30ന് ദേശീയ ഗാനത്തിനും പ്രതിജ്ഞ ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ആദ്യത്തെ പീരിയഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അതിനുമുൻപുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കും, പഠിപ്പിക്കുന്നതിന് മുന്നൊരുക്കം നടത്തുന്നതിനും ആയി വിനിയോഗിച്ചു. ഒന്ന് 15 മുതൽ 2 മണി വരെ ആയിരുന്നു അഞ്ചാമത്തെ പിരീഡ്. പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 36 കുട്ടികൾ ഉണ്ടായിരുന്നു. പന്ത്രണ്ടാമത്തെ പാഠസൂത്രണ രേഖ പിന്തുടർന്നാണ് ഇന്ന് പഠിപ്പിച്ചത്. ക്ലാസ്സിൽ ഉടനീളം കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. മുന്നൊരുക്കം നടത്തിയതുപോലെ നന്നായി പഠിപ്പിക്കാൻ സാധിച്ചു. രണ്ടുമണിക്ക് ക്ലാസ് അവസാനിച്ചു. മൂന്ന് മുപ്പതിന് ദേശീയഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് നാലുമണിയോടെ വിദ്യാലയത്തിൽ ന...
സ്കൂൾ ദിനക്കുറിപ്പ് അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ദിവസമായിരുന്നു ഇന്ന്. രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തുകയും ഓഫീസിൽ പോയി സൈൻ ചെയ്യുകയും ചെയ്തു. ഇന്ന് ജൂൺ 19 വായനാദിനം ആയതുകൊണ്ട് തന്നെ രാവിലെ മുതൽ വിദ്യാലയത്തിൽ വായനാദിന ആഘോഷ പരിപാടി ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസിലെ കുട്ടികളെയും പത്താം ക്ലാസിലെ കുട്ടികളെയുമാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് എന്റെ ക്ലാസിനേ പഠിപ്പിക്കാൻ എനിക്ക് സാധിച്ചില്ല. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു വിദ്യാലയത്തിലെ വായനാദിന ആഘോഷ ഉദ്ഘാടന പരിപാടി. പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള മഹത് വ്യക്തികൾ പങ്കെടുത്തു. ഇന്ന് അവസാനത്തെ പിരീഡ് ഞാൻ 9 യൂ ക്ലാസിൽ പോയി അമ്മ എന്ന പാഠഭാഗത്തിന്റെ നോട്ട് കുട്ടികൾക്ക് കൊടുത്തു. എന്നത്തേയും പോലെ മൂന്നരയ്ക്ക് ദേശീയ ഗാനത്തിന് ശേഷം ഓഫീസിൽ പോയി സൈൻ ചെയ്തതിനെത്തുടർന്ന് വിദ്യാലയത്തിൽ നിന്നും ഇറങ്ങി. ...
Comments
Post a Comment